തിരുവനനന്തപുരം : തിരഞ്ഞെടുപ്പ് ചട്ട പ്രകാരം എസ് ഐ- സി ഐ റാങ്കിലുളളവരെ സ്ഥലമാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയിട്ടും നിര്‍ദ്ദേശിച്ച സ്ഥലത്തെത്തി നിയമനം ഏറ്റെടുക്കാതിരുന്നതിനുളള നടപടിയായി 59 പോലീസുകാര്‍ക്കെതിരെ ഡിജിപി നടപടി സ്വീകരിച്ചു.ഇവരുടെ നിയമനം റദ്ദാക്കിയതിന് ശേഷം ക്യാമ്ബിലേക്ക് പോകാനാണ് നടപടിയെടുത്തിരിക്കുന്നത്. എന്നാല്‍ സ്ഥലമാറ്റം നല്കിയ ഇടത്തില്‍ എത്തി ചുമതല ഏറ്റെടുക്കാന്‍ വേണ്ട സമയം അനുവദിച്ചില്ലെന്ന് ഉദ്യോഗസ്ഥരുടെ ഇടയില്‍ സംസാരമുണ്ട് .
ക്രമസമാധാന ചുമതലയുള്ളവരെ ബറ്റാലിനിലേക്ക് അയച്ചത് സേനക്കുള്ളില്‍ അമര്‍ഷത്തിനും കാരണമാക്കിയിട്ടുണ്ട് . പേരൂര്‍ക്കട എസ്എ പി ക്യാമ്പിലേക്കാണ് ഇവരെ അയച്ചിരിക്കുന്നത്. . പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 59 പേരെയാണ് ക്യാമ്ബിലേക്ക് അയക്കാനും ഇവര്‍ക്ക് നല്‍കിയിരുന്ന നിയമനം റദ്ദാക്കാനും ഡിജിപി ഉത്തരവിട്ടത്.