തിരുവനന്തപുരം: കേരളത്തില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ മഹാരാഷ്ട്രയിലെ മക്കോക്കയുടെ മാതൃകയില്‍ പുതിയ നിയമം (കരിനിയമം) കൊണ്ടുവരണമെന്ന ശിപാര്‍ശ സര്‍ക്കാറിന് സമരപ്പിച്ചുവെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. സംഘടിത കുറ്റകൃത്യം തടയാന്‍ പുതിയ ക്രമീകരണം കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.
സ്വര്‍ണക്കടത്ത് പോലുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത്തരം നിയമം കൊണ്ടുവരണമെന്നാണ് ബെഹ്റ പറയുന്നത്. എന്നാല്‍, അതിനു പിന്നിലെ ലക്ഷ്യം മറ്റുപലതുമാണെന്ന സംശയമാണുയരുന്നത്. സ്വര്‍ണക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കേന്ദ്ര നിയമങ്ങളുണ്ട്. അതിനപ്പുറം പുതിയ നിയമം കൊണ്ടുവരുന്നതിനുപിന്നില്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കലാണ് ലക്ഷ്യം