പൊലീസ് -ഗുണ്ടാ ബന്ധം ; ഡിജിപി യുടെ യോഗം ഇന്ന്

24

പൊലീസ് -ഗുണ്ടാ ബന്ധം വിവാദമായിരിക്കെ ഡിജിപി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും.

സംസ്ഥാനത്തെ ഗുണ്ടകളുടെ പ്രവര്‍ത്തനവും, സാമ്ബത്തിക തട്ടിപ്പുകാരുടെ സ്വത്ത് കണ്ടെത്താനുള്ള കേന്ദ്ര നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതും യോഗം ചര്‍ച്ച ചെയ്യും.

സംസ്ഥാനത്ത് ഗുണ്ടാ ആക്രമങ്ങള്‍ തുടര്‍ക്കഥ യാവുകയാണ്. ഇതിനിടെയാണ് പൊലീസുകാരുടെ ഗുണ്ടാ-മാഫിയ ബന്ധങ്ങള്‍ മറനീക്കി പുറത്തു വരുന്നത്. ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന വ്യാപകമായ ഓപ്പറേഷന്‍ ആഗ് നടപ്പാക്കിയെങ്കിലും പല ഗുണ്ടാനേതാക്കളും പിടിയിലായിട്ടില്ല.

പൊലീസിലെ ക്രമിനലുകള്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി തുടങ്ങിയെങ്കിലും പൊലീസ് സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തുടക്കത്തില്‍ കൈകൊണ്ട ആവേശം ഇപ്പോള്‍ പൊലീസ് ആസ്ഥാനത്തിനുമില്ല. നിലവിലെടുത്ത വകുപ്പുതല നടപടികളെ ചോദ്യം ചെയ്ത് ചില‍ ഉദ്യോഗസ്ഥര്‍ കോടതി സമീപിച്ചിട്ടുണ്ട്. ഇതില്‍ എന്തുണ്ടാകുമെന്നറിഞ്ഞാകും മുന്നോട്ടുള്ള നടപടികളെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

പൊലീസ്- ഗുണ്ടാ ബന്ധം, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്‍െറ ശാക്തീകരണം, സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തു കണ്ടെത്താനുളള കേന്ദ്ര നിയമമായ ബഡ്സ് നിയമം കാര്യക്ഷമമായി നടപ്പക്കല്‍ എന്നിവയാണ് ഡിജിപി യോഗത്തിലെ പ്രധാന അജണ്ടകള്‍.

പൊലീസുദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധത്തെ കുറിച്ച്‌ ജില്ലാ പൊലിസ് മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്യും. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാരെ അറിയിക്കേണ്ട സ്പെഷ്യല്‍ ബ്രാഞ്ച് പലയിടത്തും ഫലപ്രദമാകുന്നില്ലെന്നാണ് കണ്ടെത്തല്‍. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ശാക്തീകരണത്തെ കുറിച്ച്‌ ഇന്‍റലിജന്‍സ് എഡിജിപി റിപ്പോ‍ര്‍ട്ട് അവതരിപ്പിക്കും

സാമ്ബത്തിക തട്ടിപ്പുകാരുടെ സ്വത്തുകണ്ടെത്താന്‍ എസ്.എച്ച്‌.ഒമാര്‍ക്ക് അധികാരം നല്‍കുന്ന ബഡ്സ് നിയമം കേരളത്തില്‍ ഫലപ്രദമായ നടപ്പാക്കുന്നില്ല. സാമ്ബത്തിക തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍ ബ‍ഡ്സ് നിയമം നടപ്പാക്കുന്തനതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

ക്രമസമാധാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്നുമാസത്തിലൊരിക്കല്‍ ഡിജിപി വിളിക്കുന്ന യോഗമാണെങ്കിലും ഇപ്രാവശ്യത്തെ അജണ്ടകള്‍ കൊണ്ടാണ് ഇന്നത്തെ യോഗം ശ്രദ്ധിക്കപ്പെടുന്നത്.

NO COMMENTS

LEAVE A REPLY