പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് നിര്‍ദേശം – ഡി.ജി.പി ലോക്‌നാഥ് ബെഹ്റ

49

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരമായി കോവിഡ് ബാധിക്കുകയും പൊലീസ് സ്റ്റേഷനുകള്‍ അടച്ചിടേണ്ട സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ അമ്പത്‌ വയസ് കഴിഞ്ഞ പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നുള്ള ഉത്തരവ് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവ് പുറത്തിറക്കി.

പൊലീസുകാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുതിര്‍ന്ന ഉദ്യോഗസ്ഥരുടേതാണ്. ഇത്തരം സാഹചര്യം ഉണ്ടാകാതി രിക്കാന്‍ ഡി.ഐ.ജിമാരും ഐ.ജിമാരും ശ്രദ്ധിക്കണമെന്നും ഡി.ജി.പി വ്യക്തമാക്കി. പൊലീസ് മേധാവിയുടെ ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമാകും.

സംസ്ഥാനത്ത് കഴിഞ്ഞ നാലര മാസത്തോളമായി വിശ്രമമില്ലാത്ത ജോലിയാണ് പൊലീസ് ചെയ്യുന്നത്. ഇത്
പൊലീസുകാര്‍ക്കിടയിലെ മാനസിക സമ്മര്‍ദ്ദവും മറ്റും വര്‍ധിപ്പിക്കുകയാണ്. ഇത് കുറയ്ക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിംഗ് ഉള്‍പ്പെടെ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു.ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകള്‍ പാടില്ലെന്ന് ഡി.ജി.പി നേരത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

NO COMMENTS