ടെ​ലി​ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ കേ​സി​ല്‍ ഛത്തീ​സ്ഗ​ഡി​ല്‍ ര​ണ്ട് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍.

163

റാ​യ്പു​ര്‍: ഡി​ജി​പി മു​കേ​ഷ് ഗു​പ്ത, നാ​രാ​യ​ണ്‍​പു​ര്‍ എ​സ്പി ര​ജ്നേ​ഷ് സിം​ഗ് എ​ന്നി​വ​ര്‍​ക്കാ​ണ് സ​സ്പെ​ന്‍​ഷ​ന്‍. ‌‌‌അ​ന​ധി​കൃ​ത​മാ​യി ടെ​ലി​ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍, കോ​ടി​ക​ളു​ടെ അ​ഴി​മ​തി കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ എ​ന്നി​വ ആ​രോ​പി​ച്ചാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി.

ഇ​ക്ക​ണോ​മി​ക്സ് ഓ​ഫ​ന്‍​സ് വിം​ഗി​ല്‍ (ഇ​ഒ​ഡ​ബ്ല്യു) ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ശേ​ഷം ഗു​പ്ത സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍ റെ​യ്ഡ് ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​മു​ഖ​ര്‍ ഉ​ള്‍​പ്പെ​ട്ട ഈ ​അ​ഴി​മ​തി​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് ഗു​പ്ത​യ്ക്കെ​തി​രാ​യ ആ​രോ​പ​ണം.

ഇ​രു​വ​ര്‍​ക്കും എ​തി​രെ ഇ​ഒ​ഡ​ബ്ല്യു എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സെ​ക്ഷ​ന്‍ 166,166എ, (​ബി)167, ഇ​ന്ത്യ​ന്‍ ടെ​ലി​ഗ്രാ​ഫ് നി​യ​മം 25 തു​ട​ങ്ങി​യ പ​തി​നാ​ലോ​ളം വ​കു​പ്പ് ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

NO COMMENTS