നോര്‍ത്തേണ്‍ കേപ്പ്: ദക്ഷിണാഫ്രിക്കയിലാണ് സംഭവം. വീട്ടിലുണ്ടാക്കിയ ബിയർ കുടിച്ച് 42 വയസുകാരിയും 54വയസുകാരനുമാണ് മരിച്ചത്.
ഇവരുടെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തിയ രണ്ടു കുപ്പി ബിയർ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് വ്യക്തമാക്കി.
നോർത്തേൺ കോപ്പിലെ പോർട്ട നോല്ലോത്തിൽ സംഭവം. സ്ത്രീയാണ് ആദ്യം മരിച്ചത്. സ്ഥലത്ത് പോലീസെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു ഇവരുടെ ഭർത്താവ്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വീടുകളില്‍ മദ്യമുണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ പോലീസ് തകര്‍ത്തിരുന്നു.
കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ മദ്യത്തിന്റെയും സിഗരറ്റിന്റെയും വില്പന വില്പന ദക്ഷിണാഫ്രിക്കൻ സർക്കാർ തടഞ്ഞിരുന്നു.