കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാംസെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്‌സുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും കോളേജ് ഓഫീസിൽ ലഭ്യമാണ്. കൂടാതെ www.ihrd.ac.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2234374, 8547005065.