ദി​നേ​ശ് മ​ഹേ​ശ്വ​രി,സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​രെ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി രാ​ഷ്ട്ര​പ​തി നി​യ​മി​ച്ചു

149

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദി​നേ​ശ് മ​ഹേ​ശ്വ​രി, ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി‌ സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​രെ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി രാ​ഷ്ട്ര​പ​തി നി​യ​മി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​രു​വ​രു​ടേ​യും നി​യ​മ​ന​ത്തി​ല്‍ ഒ​പ്പു​വ​ച്ചു. ഇ​തോ​ടെ കേ​ന്ദ്ര​നി​യ​മ​ന്ത്രാ​ല​യം ജ​സ്റ്റീ​സ് ദി​നേ​ശ് മ​ഹേ​ശ്വ​രി​യേ​യും ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യേ​യും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. നേ​ര​ത്തെ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ര്‍​ശ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച്‌ രാ​ഷ്ട്ര​പ​തി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.‌

NO COMMENTS