ദില്ലി: മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിക്കാനിരിക്കെയാണ് ധോണിയുടെ രാജി. ട്വന്റി-20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ധോണി രാജിവച്ചിട്ടുണ്ട്. എന്നാല്‍ ഒരു സാധാരണ ടീം അംഗമായി ധോണി തുടരും. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണം എന്ന് ധോണി തന്നെ ബിസിസിഐയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. നേരത്തെ തന്നെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ധോണി രാജിവച്ചിരുന്നു,