ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണി ഉള്‍പ്പെട്ട ജാര്‍ഖണ്ഡ് ടീം താമസിച്ച ഹോട്ടലില്‍ വന്‍ തീ പിടുത്തം. വിജയ് ഹസാരെ ട്രോഫിക്കുള്ള ജാര്‍ഖണ്ഡ് ടീം തങ്ങിയ ദ്വാരകയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തില്‍ നിന്ന് ധോണി ഉള്‍പ്പെട്ട സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാവിലെ ആറരയോടെയാണ് ഹോട്ടലില്‍ തീ പിടുത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് സംഘം എത്തി. ഒന്നരമണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്.പശ്ചിമ ബംഗാളിനെതിരെ സെമിഫൈനല്‍ മത്സരത്തിനായി ടീം ഇന്ന് ഇറങ്ങാനിരിക്കെയാണ് ദുരന്തം എത്തിയതും വഴിമാറിയതും. ടീമിന്റെ വസ്ത്രങ്ങളടങ്ങിയ കിറ്റ് കത്തിനശിച്ചു. തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന സെമി മത്സരം മാറ്റിവെച്ചു.