മാഞ്ചസ്റ്റര്‍: ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനുശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു നായകന്റെ പ്രതികരണം. ധോണിയും ഭാവിയെക്കുറിച്ച് മനസുതുറന്നിട്ടില്ല. ലോകകപ്പിനുശേഷം ധോണി വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ന്യൂഡിലന്‍ഡിനെതിരായ മത്സരത്തില്‍ ധോണിയും രവീന്ദ്ര ജഡേജയും നടത്തിയ പോരാട്ടമാണ് ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കിയത്. 49-ാം ഓവറിന്റെ മൂന്നാം പന്തില്‍ ധോണിയും (72 പന്തില്‍ ഒരു സിക്സും ഒരു ഫോറും അടക്കം 50 റണ്‍സ്) പുറത്തായതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. മാര്ട്ടിന് ഗപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ ധോണി റണ്ണൗട്ടാകുകയായിരുന്നു.
അതേസമയം, ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കാത്തതിനെതിരേയും ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. സച്ചിന് തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ധോണിയെ ഏഴാം നമ്പറില്‍ ഇറക്കിയതിനെതിരേ രംഗത്തെത്തി. എന്നാല്‍, ടീം തീരുമാനം ഏഴാം നമ്പറില്‍ ധോണിയെ ഇറക്കാനായിരുന്നെന്ന് കോഹ്ലി മത്സരശേഷം പറഞ്ഞു.