നാഡീ വികാസത്തിലെ പ്രശ്‌നങ്ങളിൽ മുൻനിർണയവും ഇടപെടലും ; ‘ദിശ’ ദേശീയ കോൺഫറൻസ്

20

നാഡീ വികാസത്തിലെ പ്രശ്‌നങ്ങളുടെ മുൻനിർണയവും ആവശ്യമായ ഇടപെടലുകളും പ്രമേയമാക്കിയ ദ്വിദിന ദേശീയ കോൺ ഫറൻസ് ‘ദിയ’ ഒക്ടോബർ 21, 22 തീയതികളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്,ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിലെ ഗുൽമോഹർ ഹാളിൽ നടക്കും.

ഓട്ടിസം, എഡിഎച്ച്ഡി, സെറിബ്രൽ പാൾസി തുടങ്ങിയവയുടെ ആദ്യകാല രോഗനിർണയത്തിലും ഇടപെടലിലും ഏറ്റവും പുതിയ പുരോഗതികളും രീതികളും ഉപയോഗിച്ച് ആരോഗ്യ വിദഗ്ധരെ സജ്ജരാക്കുക എന്നതാണ് കോൺഫ റൻസ് ലക്ഷ്യമിടുന്നത്.

പരിപാടിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഒക്ടോബർ 21-ന് രാവിലെ 9ന് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിലെ പ്രത്യേക വേദിയിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. നാഡീ വികാസ സംബന്ധമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളിൽ നേരത്തെയുള്ള ഇടപെടൽ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള മികച്ച രീതികൾ, നൂതന സമീപനങ്ങൾ, നയ ശുപാർ ശകൾ എന്നിവ ചർച്ച ചെയ്യാൻ രാജ്യത്തുടനീളമുള്ള വിദഗ്ധർ കോൺഫറൻസിൽ പങ്കെടുക്കും.

നാഡീ വികാസ സംബന്ധമായ പ്രശ്‌ന ങ്ങൾ ബാധിച്ച കുട്ടികൾക്കായി അവബോധം വളർത്തുന്നതിനും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കോൺഫറൻസ് മുതൽക്കൂട്ടാകും.

NO COMMENTS

LEAVE A REPLY