ന്യൂഡൽഹി: രാജ്യത്ത് പുതിയ ഡീസൽ കാറുകൾ വാങ്ങുമ്പോൾ 10 ശതമാനം അധികം ജിഎസ്ടി ഈടാക്കണമെന്ന് ഗുപാർശ ചെയ്ത കേന്ദ്ര ഉപരിതല ഗാതഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.
ഡീസൽ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം വർധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച ഗഡ്കരി നിരത്തിലിറങ്ങുന്ന ഡീസൽ കാറു കളുടെ എണ്ണത്തിൽ കുറവു വരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. അതേ സമയം നികുതി വർധന സംബന്ധിച്ച് നിലവിൽ സർക്കാരി ന്റെ സജീവ പരിഗണനയിലില്ലെന്നും ഗഡ്കരി വ്യക്തമാക്കി. 2014 മുതൽ ഡീസൽ കാറുകളുടെ ഉത്പാദനത്തിൽ ഗണ്യമായ കുറവു ണ്ടായിട്ടുണ്ട്. മൊത്തം ഉപാനത്തിന്റെ 52 ശതമാനമായിരുന്നു 2014 ഡീസൽ കാറുകളെങ്കിൽ ഇപ്പോഴത് 18 ശതമാനത്തിലെത്തി യിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.