2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കേരളത്തിലെ 101 ഉത്സവങ്ങളുടെ വിവരങ്ങളും 75 വീഡിയോകളും ഉൾപ്പെട്ട ഡിജിറ്റൽ ഇവന്റ് കലണ്ടർ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പുറത്തിറക്കി .കേരളത്തിലെ ടൂറിസം വിവരരേഖകൾ കൃത്യമായി അറിയാനായി കേരള ടൂറിസം തന്നെ തയാറാക്കിയ ഡിജിറ്റൽ ഈവന്റ് കലണ്ടർ വിനോദസഞ്ചാരികൾക്ക് ഉത്സവങ്ങൾ മുൻകുട്ടി പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
യാത്രാപദ്ധതികൾ മുൻകൂട്ടി തയാറാക്കാനാകും. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനും ടൂറിസം ഇടങ്ങളെ കൂടുതൽ പരിചയപ്പെടുത്താനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.
2021 മെയ് 20ന് ഈ ഗവൺമെൻറ് വരുമ്പോൾ ഒരു രൂക്ഷമായ കോവിഡ് പ്രശ്നങ്ങളുടെ നടുവിലായിരുന്നുവെന്നും ടൂറിസം വകുപ്പ് ഇനി എന്തിന് എന്ന് ചോദിച്ചവരുണ്ടെന്നും ഒരു ടൂറിസം കേന്ദ്രത്തിലോ തൊട്ടടുത്ത അയൽവാസിയുടെ വീട്ടിലോ പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നതെന്നും കോവിഡിന് ശേഷം ലോകത്തിൻറെ കണക്കിൽ ടൂറിസം മേഖലയിൽ തിരിച്ചു വരവി ൽ ഉണ്ടായ പ്രദേശങ്ങൾ എടുത്ത് പരിശോധിച്ചാൽ മുൻപന്തിയിൽ ചേർക്കാവുന്ന സംസ്ഥാനം കേരളമാണെന്നും ഇപ്പോൾ കേരളത്തി ൻറെ ടൂറിസം മേഖല വളരെ പ്രധാനപ്പെട്ട ഒരു മേഖലയിലേക്ക് കടക്കുകയാണെന്നും മന്ത്രി ഓർമ്മപ്പെടുത്തി
2025 26 വർഷങ്ങളിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വലിയൊരു കുതിപ്പ് കേരളത്തിലേക്ക് ഉണ്ടാവുമെന്നും പുതിയ കുറെ രാജ്യങ്ങളിൽ നിന്ന് സഞ്ചാരികൾ കേരളത്തിലേക്ക് വരുന്നതിന്റെ ഒരു ചുവടുവെപ്പും കൂടിയാണ് ഡിജിറ്റൽ ഇവൻറ് കലണ്ടർ എന്ന് അദ്ദേഹം പറഞ്ഞു. തമ്പാനൂർ ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ ഡിജിറ്റൽ ഈവന്റ് കലണ്ടറിന്റെ പ്രകാശനം പ്രകാശന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി