കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ദിലീപിന്റെ പരാതിയില്‍ മാത്രമല്ല അന്വേഷണം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന കേസിലും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ ദിലീപിന് ക്ളീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും എസ്.പി പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളും ഉപചോദ്യങ്ങളുമായാണ് ആലുവ പൊലീസ് ക്ളബില്‍ നടന്‍ ദിലീപ്, മാനേജര്‍ അപ്പുണ്ണി, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം 12 മണിക്കൂറുകളോളം ചോദ്യം ചെയ്തത്.