കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ദിലീപിന്‍റെ അഭിഭാഷകന്‍ നേരത്തെ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങളും ചില നിര്‍ണായകരേഖകളും ആവശ്യപ്പെടുന്നത്.
അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെ അപേക്ഷ നല്‍കി ദിലീപ് പകര്‍പ്പ് എടുത്തിരുന്നു. ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാന്‍ എല്ലാ പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന കാര്യം ദിലീപ് ചൂണ്ടിക്കാണിക്കുന്നു.