ഫിയോക്കിന്‍റെ ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റല്ലാതെ ദിലീപ് എത്തി

275

കൊച്ചി: തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ ആദ്യ ജനറല്‍ ബോഡി യോഗം നടന്‍ ദിലീപിന്‍റെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്നു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ദിലീപ് ആദ്യമായാണ് ഒരു സിനിമാസംഘടനയുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. സംഘടനയിലെ അംഗം എന്ന നിലയിലാണ് ദിലീപ് യോഗത്തില്‍ പങ്കെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുന്‍പാണ് തീയറ്ററുടമകള്‍ക്കായി ദിലീപ് പുതിയ സംഘടന ഉണ്ടാക്കിയത്. ജയിലിലായതിനെ തുടര്‍ന്ന് ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് താല്‍ക്കാലികമായി മാറ്റി പകരം ആന്റണി പെരുമ്പാവൂരിന് ചുമതല നല്‍കിയിരുന്നു. ജാമ്യം കിട്ടിയതിന് പിന്നാലെ വീണ്ടും പ്രസിഡന്റാക്കാന്‍ തീരുമാനിച്ചെങ്കിലും ദിലീപ് സ്ഥാനം ഏറ്റെടുത്തിരുന്നില്ല.

NO COMMENTS