കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുളള മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനുളള 760 രേഖകളും പട്ടികയും സത്യവാങ് മൂലവും പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സുപ്രധാനമായ രേഖകള്‍ ഒഴികെ ബാക്കിയുളളവ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്. രേഖകള്‍ പരിശോധിക്കാന്‍ പ്രതികള്‍ക്ക് ഇന്ന് വരെ സമയവും അനുവദിച്ചിരുന്നു.