കൊച്ചി : നടിയെ അക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്‍റെ ഹര്‍ജി അങ്കമാലി കോടതി തള്ളി. കേസ് വിചാരണ നടപടിക്കായി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസിലെ ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ ലഭിക്കണമെന്ന് ആശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് എടുത്തിരുന്നു. എന്നാല്‍ കേസിന്‍റെ നടത്തിപ്പിനായി തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന വാദമാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയത്. കേസിലെ സാക്ഷിമൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും അടക്കം തെളിവുകള്‍ കഴിഞ്ഞയാഴ്ച കോടതി വഴി ദിലീപിന് കൈമാറിയിരുന്നു.