കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസ്സില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് മുന്‍പ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു . ദിലീപിന്റെയും പോലീസിന്റെയും വാദങ്ങള്‍ കേട്ട ശേഷം അങ്കമാലി കോടതി ആവശ്യം നിരസിക്കുകയായിരുന്നു . ദൃശ്യങ്ങള്‍ കിട്ടാന്‍ പ്രതിയായ തനിക്ക് അവകാശമുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ഹര്‍ജി.
സംഭവവുമായി ബന്ധപ്പെട്ട ആറ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ , ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ , മൊബൈല്‍ ഫോണ്‍ രേഖകള്‍ എന്നിവ പോലീസ് ദിലീപിന് കൈമാറിയിരുന്നു .