കൊച്ചി : നടി ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകള്‍ ലഭിച്ചിട്ടേ വിചാരണ തുടങ്ങാവൂ എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 14 ന് വിചാരണ നടപടികള്‍ തുങ്ങാനിരിക്കെയാണ് ഹര്‍ജി. ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടും ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ഇരുഹര്‍ജികളും നാളെ പരിഗണിക്കും.