കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച പ്രതി നടന്‍ ദിലീപിന് വിദേശത്തു പോവാന്‍ കോടതിയുടെ അനുമതി. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി ഈ മാസം 25 മുതല്‍ മേയ് നാലു വരെ ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണ് അഡീ.സെഷന്‍സ് കോടതി അനുവാദം നല്‍കിയത്. കേസില്‍ ജാമ്യം ലഭിച്ച ശേഷം രണ്ടാം തവണയാണ് വിദേശയാത്ര നടത്താന്‍ ദിലീപ് കോടതിയുടെ അനുവാദം ചോദിക്കുന്നത്. കേസില്‍ ജാമ്യം ലഭിച്ച അഭിഭാഷകര്‍ അടക്കമുള്ള പ്രതികളുടെ പാസ്‌പോര്‍ട്ടുകളും കോടതി തടഞ്ഞിട്ടുണ്ട്. കേസിന്റെ വിചാരണ നടപടികള്‍ക്കു വേണ്ടി മേയ് 21നാണു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.