കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 13നാണ് സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി അഭിഭാഷകന്‍ മുഖേന ദിലീപ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ മാസം 23ന് കേസ് പരിഗണിക്കും. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക. അതേസമയം കേസ് വൈകിപ്പിക്കുന്നതിനാണ് ദിലീപിന്റെ ഹര്‍ജിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.