കൊച്ചി : നടന്‍ ദിലീപിന് വിദേശ യാത്ര നടത്താന്‍ കോടതി അനുമതി. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് സിനിമ ചിത്രീകരണത്തിനായിട്ടാണ് വിദേശത്ത് പോകാന്‍ കോടതിയെ സമീപിച്ചത്. അതേസമയം യാത്രയ്ക്ക് അനുമതി നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല. നവംബര്‍ 15 മുതല്‍ വിദേശയാത്ര നടത്താമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിച്ചത്.