നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കി

290

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരേ സിനിമ സംഘടനയില്‍ നിന്നും ആദ്യ നടപടിയുണ്ടായിരിക്കുന്നു. നിര്‍മാതാക്കളുടെ സംഘടനയില്‍ അംഗമായിരുന്ന ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കി. പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കന്പനിയുടെ ഉടമയായിരുന്നു ദിലീപ്. നിര്‍മാണ കന്പനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് ദിലീപിന്‍റെ സഹോദരന്‍ അനൂപായിരുന്നു.

NO COMMENTS