കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേര് അകാരണമായി വലിച്ചിഴച്ചതിനെതിരെ നടന്‍ ദിലീപ് പരാതി നല്‍കി. സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരായവ്യാജപ്രചാരണങ്ങള്‍ നടക്കുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്നെ മനഃപൂര്‍വ്വം തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും കാണിച്ചാണ് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്.