കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ സുനില്‍ കുമാര്‍ ദിലീപിന് കൈമാറിയിട്ടുണ്ടെന്ന് പോലീസ്. എന്നാല്‍ പറഞ്ഞ പ്രതിഫലം ദിലീപ് നല്‍കിയില്ലെന്നും പോലീസ് റിമാന്റ് റിപ്പോര്‍ട്ട്. അതേസമയം നാളെ വൈകീട്ട് അഞ്ചു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ദിലീപിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയെന്നത് സംബന്ധിച്ച് ദിലീപില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന ദിലീപ് ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയെന്നാണ് സൂചന. ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെ തുടങ്ങിയ പ്രധാന ചോദ്യങ്ങള്‍ക്ക് നാളെ വൈകുന്നേരത്തിനു മുന്‍പ് ദിലീപില്‍ നിന്നും മറുപടി ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.