ദിലീപിന് ജാമ്യമില്ല; ജയിലിലേക്ക് അയച്ചു

186

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് അങ്കമാലി കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. സമൂഹ മാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായ പ്രചാരണം നടക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതിയുടെ സ്വാധീനം കൊണ്ടുള്ള പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും ഒളിവിലാണ്. ഇപ്പോള്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനിടെ ദിലീപ് നല്‍കിയ മൊഴി സംബന്ധിച്ച്‌ പ്രോസിക്യൂഷന്‍ കോടതിയില്‍ സൂചിപ്പിച്ചു.

NO COMMENTS