കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യം തള്ളി . പത്തേക്കാലോടെയാണ് ഹൈകോടതി വിധി വന്നുത്.കൂടുതല്‍ പ്രതികള്‍ ഉണ്ടാകും എന്ന് വാദം അംഗീകരിച്ചു. ദിലീപിന് എതിരായ ശാസ്ത്രീതെളിവുകള്‍ വെച്ചാണ് ജാമ്യം നിഷേധിച്ചത്. ഇനിയും തെളിവുകളെയും പ്രതികളെയും ലഭിക്കാന്‍ ഉള്ളത് കൊണ്ടാണ് ദിലീപ് റിമാന്‍ഡില്‍ തുടരും. ജാമ്യം അനുവദിച്ചാല്‍ കേസില്‍ സ്വാധിനിക്കും എന്നും പ്രോസിക്യൂഷന്‍. ഗൂഡാലോചനയ്ക്ക് തെളിവ് ഉണ്ട് എന്ന് പ്രതിഭാഗം വാദിച്ചുരിന്നു .ഗൂഢാലോചനക്കുറ്റം ചുമത്തി അന്യായമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കൂടുതല്‍ തടങ്കല്‍ ആവശ്യമില്ലാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. വ്യാഴാഴ്ചവാദം കേട്ടശേഷം സിംഗിള്‍ ബെഞ്ച് ഹര്‍ജി വിധി പറയാന്‍ മാറ്റുകയാ യിരുന്നു. ദിലീപാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. പീഡനരംഗം ചിത്രീകരിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ക്രിമിനല്‍, നിയമ ചരിത്രത്തിലെ ആദ്യസംഭവമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മുദ്രവെച്ച കവറില്‍ കേസ് ഡയറിയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.