നടിയെ ആക്രമിച്ച കേസ് : ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നു

208

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ്, ഭാര്യാ സഹോദരന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യരുടേയും മൊഴിയെടുക്കുന്നുണ്ട്. മധുവിനെ ആലുവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുക്കുന്നത്.

NO COMMENTS