ദിലീപ് കുറ്റവിമുക്തനായാല്‍ വീണ്ടും ഫിയോക്കിന്റെ പ്രസിഡന്റാക്കുമെന്ന് തിയേറ്റര്‍ ഉടമകള്‍

177

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് കുറ്റവിമുക്തനായാല്‍ അദ്ദേഹത്തിനെ വീണ്ടും സംഘടനയുടെ പ്രസിഡന്റാക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് . കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ദിലീപിനെ സംഘടനയുടെ നേതൃത്വത്തില്‍ നിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നും ഫിയോക്കിന്റെ സെക്രട്ടറി ബോബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദിലീപ് ഇപ്പോഴും സംഘടനയില്‍ അംഗമാണ്. ഞങ്ങളുടേത് ഒരു പുതിയ സംഘടനയാണ്. അതിനാല്‍ സംഘടനയ്ക്ക് നേതൃത്വമില്ലാത്ത അവസ്ഥ ഉണ്ടാക്കാനാവില്ല. അങ്ങനെ വന്നാല്‍ സംഘടന നശിച്ച്‌ പോകും. ഇക്കാരണം കൊണ്ടാണ് ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയത്. പകരം മൂന്ന് വൈസ് പ്രസിഡന്റുമാരില്‍ ഒരാളെ പ്രസിഡന്റാക്കുകയായിരുന്നു. ആ ഒഴിവ് നികത്തിയിട്ടുമില്ലെന്നും ബോബി കൂട്ടിച്ചേര്‍ത്തു.

NO COMMENTS