ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

202

കൊച്ചി നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജാമ്യം തേടി രണ്ടാംതവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യതവണ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ച് ആണ് ഈ ഹര്‍ജിയും പരിഗണിച്ചത്. മുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമായി വിശദമായ ജാമ്യഹര്‍ജിയാണ് ദിലീപിന് വേണ്ടി നല്‍കിയിരുന്നത്.

NO COMMENTS