കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. അറസ്റ്റിലായി 50 ദിവസം പിന്നിട്ടതിന് ശേഷമാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിണ്ടും ഉത്തരവുണ്ടാകുന്നത്. നാളെ രാവിലെ 10.15ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ജാമ്യം കിട്ടിയില്ലെങ്കില്‍ ഇനിയും തടവുകാരനായി ആലുവ സബ് ജയിലില്‍ ആഴ്ചകള്‍ തുടരേണ്ടി വരും. രണ്ടാഴ്ചയ്ക്കുള്ളില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്. ജാമ്യം തള്ളുകയും കുറ്റപത്രം വേഗം സമര്‍പ്പിക്കുകയും ചെയ്താല്‍ ജയിലില്‍ കിടന്നുകൊണ്ട് ദിലീപിന് വിചാരണ നേരിടേണ്ടിവരും. ഗൂഢാലോചന സംബന്ധിച്ച് ദിലീപിനെതിരായ 219 തെളിവുകളുടെ പട്ടിക മുദ്രവെച്ച കവറില്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.