കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. 60 ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഗൂഢാലോചനയെന്ന ആരോപണം മാത്രമാണ് തന്റെ പേരിലുള്ളതെന്നും നടിയുടെ നഗ്നചിത്രമെടുക്കാന്‍ പറഞ്ഞതാണ് തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഹരജി കോടതി മറ്റന്നാള്‍ പരിഗണിക്കും.