അങ്കമാലി: നടിയെ ആക്രമിച്ച് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. കസ്റ്റഡിയില്‍ കഴിയുന്ന ദിലീപിന്റെ നിലവിലെ റിമാന്‍ഡ് കാലവധിയും ഇന്ന് അവസാനിക്കുമെന്നിരിക്കെ റിമാന്‍ഡ് കാലാവധിയും ഇന്ന് പരിഗണിക്കും. കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ പോലീസ് റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ദിലീപ് ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സെക്ഷന്‍ 437 പ്രകാരം ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ജാമ്യപേക്ഷയില്‍ അവകാശപ്പെടുന്നത്.