കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസ്സില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പ്രഖ്യാപിച്ചത്. ദിലീപ് ഇനി ജയിലില്‍ തുടരും. നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ആദ്യം അങ്കമാലി കോടതിയും പിന്നീട് ഹൈക്കോടതി രണ്ടു തവണയും ദിലീപിന്‍റെ ജാമ്യാപേക്ഷ തളളിയിരുന്നു.