കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ കഴിയുന്ന ദിലീപിന്‍റെ ജാമ്യഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും. ദിലീപ് ഇതു അഞ്ചാം തവണയാണ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. നേരത്തെ ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ടുതവണ വീതം തള്ളിയിരുന്നു. ദിലീപിനു ജാമ്യം അനുവദിച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടയുള്ളതിനാല്‍ പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തിരുന്നു.