കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഒന്നാം പ്രതി ആയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. കേസില്‍ നേരത്തെ 11-ാം പ്രതി ആയിരുന്നു ദിലീപ്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് രണ്ടാം പ്രതിയാകും എന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത് തന്നെ ആണ്. കൃത്യത്തില്‍ പങ്കെടുത്തതിന് തുല്യമാണ് ഗൂഢാലോചന എന്ന് പരിഗണിക്കുമ്പോള്‍ ദിലീപിന്റെ കാര്യത്തിലും അത് സാധ്യമാകാനിടയുണ്ട്. എന്നാല്‍ അടുത്ത ദിവസം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തുകയുള്ളു എന്നാണ് സൂചന. കേസില്‍ ഇതുവരെ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ആയിരുന്നു ഒന്നാം പ്രതി. ആദ്യ കുറ്റപത്രത്തിലും സുനില്‍ കുമാര്‍ തന്നെ ആയിരുന്നു ഒന്നാം പ്രതി. എന്നാല്‍ ഗൂഢാലോചന കേസില്‍ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ ദിലീപ് തന്നെ ആയിരിക്കും ഒന്നാം പ്രതി എന്ന രീതിയില്‍ ആണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അങ്ങനെയെങ്കില്‍ ദിലീപ് കൂടുതല്‍ കുടുക്കിലാകും.