കൊച്ചി: കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ കേസിന്റെ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. നിലവില്‍ ക്വട്ടേഷന്‍ സംഘാംഗം പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതലയുള്ള എ.ഡി.ജി.പി. ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശനും പങ്കെടുത്തു. താരത്തിനെതിരെയുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് പറഞ്ഞു.