കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. അന്വേഷണം അവസാനഘട്ടത്തിലാണ് , പൂര്‍ത്തിയാക്കിയ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ പേരുടെ മൊഴി എടുക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും എ.വി ജോര്‍ജ് പറഞ്ഞു.