കൊച്ചി: നടന്‍ ദിലീപിന് സുരക്ഷ നല്‍കിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് വാഹനങ്ങളാണ് കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ പൊലീസ് കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് ഏജന്‍സി അധികൃതര്‍ അറിയിച്ചു.
സുരക്ഷ ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് അന്വേഷണ സംഘം പരിശോധിക്കും. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്ന കാര്യവും പരിശോധിക്കും. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്സിനെയാണ് ദിലീപിന്റെ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദിലീപിന്റെ വീട്ടിലെത്തി സംഘം ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മൂന്ന് പേര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടായിരിക്കും. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചത്.