ആലുവ: ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യുന്നത് ഒമ്പത് മണിക്കൂര്‍ പിന്നിട്ടു. എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബ്ബില്‍ ദിലീപിനേയും നാദിര്‍ഷായേയും അപ്പുണ്ണിയെയും വെവ്വേറെ മുറികളില്‍ ഇരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. ബ്ലാക്മെയിലിങ് സംബന്ധിച്ച് താന്‍ നല്‍കിയ പരാതിയിലാണ് പോലീസ് മൊഴിയെടുക്കുന്നതെന്ന് ദിലീപ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചന നടന്നെന്ന പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തതതെന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചക്ക് 12.30-ഓടെയാണ് ഇവരെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ദിലീപ് സഹകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍.