നടിയെ ആക്രമിച്ച കേസ് ; അതിവേഗ വിചാരണ വേണമെന്ന് പൊലീസ്

289

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ അതിവേഗ വിചാരണ വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിക്കും. ഇതിനായി പ്രത്യേക കോടതി വേണമെന്ന ആവശ്യവും പൊലീസ് ഉന്നയിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നടന്നാല്‍ ദീര്‍ഘകാലം കേസിന്റെ നടപടികളുമായി മുന്നോട്ടുപോകേണ്ടി വരും. വിചാരണ നീണ്ടുപോയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശം ലഭിച്ചതിനാല്‍ വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നാണ് ധാരണ.

NO COMMENTS