കൊച്ചി: അര്‍ധരാത്രിയിലും തുടര്‍ന്ന ചോദ്യം ചെയ്യലിനു ശേഷം ദിലീപിനെയും നാദിര്‍ഷയെയും വിട്ടയച്ചു. 12 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം രാത്രി ഒരുമണിയോടെയാണ് ഇരുവരെയും പുറത്തുവിട്ടത്. കേസില്‍ നിര്‍ണായക ലഭിക്കുന്ന വിവരങ്ങള്‍ ദിലീപില്‍നിന്ന് പൊലീസിന് ലഭിച്ചതായാണ് സൂചന. അതിനിടെ രാത്രി 12.15ഓടെ നടന് സിദ്ദിഖ് ആലുവ പൊലീസ് ക്ലബിലെത്തിയിരുന്നു. നാദിര്‍ഷയുടെ സഹോദരനും പൊലീസ് ക്ലബിലെത്തിയിട്ടുണ്ട്. വിളിച്ചുവരുത്തിയതല്ലെന്നും, ഇവിടെത്തെ കാര്യങ്ങള്‍ അറിയാന്‍ വേണ്ടി എത്തിയതാണെന്നും സിദ്ദിഖ് സഹപ്രവര്ത്തകന് എന്ന നിലയില്‍ എത്തിയതാണെന്നും സിദ്ദിഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദിലീപിനെ പുറത്തിറക്കുമ്ബോള്‍ കൂട്ടിക്കൊണ്ടുപോകാനാണ് വന്നതെന്നും സിദ്ദിഖ്. അതേസമയം അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് സിദ്ദിഖ് ഇവിടെ എത്തിയിരിക്കുന്നത്. യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം എടുത്ത തീരുമാന പ്രകാരമാകും സിദ്ദിഖ് എത്തിയതെന്നാണ് സൂചന.