കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ വിധി പറയുന്നത് അങ്കമാലി കോടതി ജനുവരി ഒമ്ബതിലേക്ക് മാറ്റി. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച ദിവസം തന്നെ അത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍, അന്വേഷണ സംഘമല്ല കുറ്റപത്രം ചോര്‍ത്തിയതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. അതേസമയം, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരുന്ന നടീ നടന്മാരുടെ മൊഴിപ്പകര്‍പ്പുകള്‍ പൂര്‍ണമായി പ്രസിദ്ധീകരിച്ച ഒരു സായാഹ്ന പത്രത്തിനെതിരെ പോലീസ് കേസെടുത്തു. അങ്കമാലി കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നെടുമ്ബാശ്ശേരി പോലീസാണ് കേസെടുത്തത്.