സുല്‍ത്താന്‍ ബത്തേരി: പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനു നേരെ കരിങ്കൊടി പ്രതിഷേധം. കല്‍പ്പറ്റയിലും ബത്തേരിയിലും സര്‍വജന സ്കൂളിനുമുന്നിലുമാണ് പ്രതിഷേധം ഉണ്ടായത്. കല്‍പ്പറ്റയില്‍ എംഎസ്എഫും ബത്തേരിയില്‍ ബിജെപിയും സര്‍വജന സ്കൂളിനു മുന്നില്‍ യൂത്ത്കോണ്ഗ്രസുമാണ് മന്ത്രിയെ കരിങ്കൊടികാട്ടിയത്.
മന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴിയില്‍ കാത്തുനിന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയായിരുന്നു. രവീന്ദ്രനാഥിനൊപ്പം മന്ത്രി വി.എസ് സുനില്‍കുമാറും ഉണ്ടായിരുന്നു. ഇരുവരും സ്കൂളില്‍വച്ച് പാമ്ബ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ വീട് സന്ദര്ശിക്കാന്പോകുന്ന വഴിയായിരുന്നു.