തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്‍്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സ്ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. സംഘര്‍ഷ സംഭവങ്ങളെ പൊലീസ് ഗൗരവമായി കാണുന്നു. എല്ലാ കേന്ദ്രങ്ങളിലും സ്ഥിതി പൊതുവേ സമാധാനപരമാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
അതേസമയം കനത്ത ചൂടും വെയിലും വകവയ്ക്കാതെ സംസ്ഥാനത്തെ മിക്ക ബൂത്തിന് മുന്നിലും വലിയ നിരയാണ് ഉള്ളത്. എല്ലാ ജില്ലകളിലും പോളിംങ് നാല്‍പ്പത് ശതമാനം കടന്നു. ഇതിനകം തന്നെ അറുപത് ശതമാനം പേര്‍ വോട്ട് ചെയ്ത് മടങ്ങിയ ബൂത്തുകളും ഉണ്ട്. നിലവില്‍ കേരളത്തിലെ പോളിങ് 44 ശതമാനം കടന്നിട്ടുണ്ട്.
പലയിടങ്ങളിലും വോട്ട് രേഖപ്പെടുത്താന്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.പ്രശ്നബാധിത മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ കുടുംബത്തോടൊപ്പം വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി.