ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ; നേരിട്ട് പങ്കെടുത്തയാൾ ഉൾപ്പടെ നാലുപേരെകൂടി അറസ്റ്റ് ചെയ്‌തു.

38

പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ ഉൾപ്പടെ നാലുപേരെകൂടി അന്വേഷകസംഘം അറസ്റ്റ് ചെയ്‌തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട്പേരെ പിടികൂടാനുണ്ട്. കൊലയാളി സംഘത്തിലെ നാലുപേരും ഗൂഢാലോചനയിലും സഹായം നൽകിയവരുമായ 16 പേരുമാണ് ഇതുവരെ പിടിയിലായത്.

കൃത്യത്തിനു ഉപയോഗിച്ച രണ്ട് ബൈക്കുകൾ പൊളിച്ച് ആക്രികടയിൽ വിൽപനയ്ക്ക് സഹായിച്ച പട്ടാമ്പി മരുതൂർ സ്വദേശികളായ അബ്‌ദുൾ നാസർ (40), കാജാഹുസൈൻ (33), കൊടലൂർഹനീഫ (28), കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ എന്നിവരാണ് അറസ്റ്റിലായത്.

നേരിട്ട് പങ്കെടുത്ത ആളുടെ തിരിച്ചറിയൽ പരേഡ് വേണ്ടതിനാൽ കൂടുതൽ വിവരം വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

NO COMMENTS