സംവിധായകന്‍ പരിധിവിട്ടെന്നു പ്രമുഖ മലയാള നടിയുടെ പരാതി. സതുരംഗ വേട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ മലയാളിതാരം ഇഷാരയാണ് സംവിധായകന്‍ കെവിന്‍ ജോസഫിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇഷാര അഭിനയിക്കുന്ന പുതിയ ചിത്രമായ എങ്കടാ ഇരുന്തിങ്ക ഇവ്വളവ് നാളാ? (എവിടെയായിരുന്നടാ ഇത്രയും നാള്‍). കെവിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഖില്‍ ആണ് നായകനായി എത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ നടി ഇഷാര ഇപ്പോള്‍ വിവാദത്തിന്റെ നടുവിലാണ്.ഈ സിനിമയ്ക്ക് നിര്‍മാതാവും സംവിധായകനും ഇങ്ങനെയൊരു പേരിട്ടത് ഏതോ രാഹുകാലത്തായിരിക്കാമെന്നാണ് കോടമ്ബാക്കത്തെ സംസാരം. പടത്തിന്റെ പേരുപോലെ തന്നെ കാണാതായ നായികയെ തിര!ഞ്ഞു നടക്കുകയാണത്രെ നിര്‍മ്മാതാവും സംഘവും.
കഴിഞ്ഞ ഫെബ്രുവരിയിലാണത്രേ മലയാളിയായ ഐശ്വര്യ എന്ന ഇഷാരയെ 4 ലക്ഷം രൂപ ശമ്ബളം പേശി 75000 മുന്‍കൂര്‍ നല്‍കി കരാര്‍ ചെയ്തത്. ഇരുപത് ദിവസത്തേക്കായിരുന്നു കോള്‍ഷീറ്റ് കരാര്‍. എങ്കിലും നായിക വന്ന് അഭിനയിച്ചത് കേവലം രണ്ടു ദിവസം.രണ്ടു ദിവസം പൂര്‍ണ സഹകരണം നല്‍കിയ നടി പിന്നെ മുങ്ങിയിട്ട് ഇതുവരെ കോടമ്ബാക്കത്ത് പൊങ്ങിയിട്ടില്ലത്രെ. പല വഴിയിലൂടെ നടിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതിനു കഴിഞ്ഞില്ലെന്ന് നിര്‍മ്മാതാക്കള്‍. ഒടുവില്‍ നടി കേരളത്തിലുണ്ടെന്ന് അറിഞ്ഞ് ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും മാത്രമല്ല ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരുടേയും നമ്ബരുകള്‍ നടി ബ്ലോക്ക് ലിസ്റ്റിലേക്ക് മാറ്റി എന്നും അതുകാരണം ബന്ധപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടഞ്ഞുവെന്നും നിര്‍മ്മാതാവ്. ഇതിനിടെ പത്രക്കാരെ അറിയിച്ച് നാണം കെടുത്തുമെന്ന് നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തി നോക്കിയെങ്കിലും ‘Go ahead’ എന്നായിരുന്നുവത്രെ നടിയുടെ പക്ഷത്തു നിന്നുമുള്ള മറുപടി.നടി മുങ്ങിയത് കാരണം ദശലക്ഷങ്ങളുടെ നഷ്ടമാണ് തനിക്കുണ്ടാവുകയെന്ന് നിര്‍മ്മാതാവ് ജോസഫ് ലോറന്‍സ് പറയുന്നു. നടികര്‍ സംഘത്തില്‍ പരാതികൊടുക്കാമെന്ന് കരുതിയപ്പോള്‍ അവര്‍ സംഘത്തിലും മെമ്ബറല്ല. ഇനി അമ്മ സംഘടനയുമായി ബന്ധപ്പെട്ട് നടിയെ അനുനയിപ്പിച്ച് അഭിനയിക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാവ്. എന്നാല്‍ ഇഷാരയ്ക്ക് പറയാനുള്ളത് മറ്റൊരു കഥ. പകുതി ഘട്ടം പൂര്‍ത്തിയാക്കിയ സിനിമയുടെ ചിത്രീകരണത്തിന് പോകാന്‍ പോലും ഇഷാരയ്ക്ക് ഭയമാണ്. ചിത്രത്തിന് വേണ്ടി ആറുമാസത്തെ ഡേറ്റ് ആയിരുന്നു ഇഷാര നല്‍കിയത്. എന്നാല്‍ ഈ നാലുമാസത്തിനിടെ എന്റെ ഭാഗം ഷൂട്ട് ചെയ്തത് വെറും രണ്ടേ രണ്ടു ദിവസം. ഇനി ഈ സിനിമയ്ക്ക് വേണ്ടി കൂടുതല്‍ ഡേറ്റ് നല്‍കാനാകില്ല. മാത്രമല്ല സംവിധായകന്റെ പെരുമാറ്റവും അത്ര നല്ലതായിരുന്നില്ലെന്ന് ഇഷാര പറയുന്നു.എടീ, പോടീ എന്നൊക്കെയായിരുന്നു സെറ്റില്‍ എന്നെ വിളിച്ചിരുന്നത്. മാത്രമല്ല എല്ലാവരുടെയും മുന്നില്‍ വച്ച് സീന്‍ വിവരിച്ച് തരുന്നത് വൃത്തികെട്ടരീതിയിലും. എനിക്കത് തുറന്നുപറയാന്‍ തന്നെ ബുദ്ധിമുട്ടാണ്. ഈ സമയത്ത് എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചാണ് അയാള്‍ സീന്‍ വിവരിക്കുന്നത്. മാത്രമല്ല ഭിത്തിയില്‍ തള്ളിക്കൊണ്ടുപോയി ചെയ്ത് കാണിക്കാന്‍ ആവശ്യപ്പെടും. ഇതൊരു പ്രൊഫഷനല്‍ രീതി അല്ല. ഇഷാര വ്യക്തമാക്കുന്നു.മാത്രമല്ല ഈ സിനിമയില്‍ എന്നെ കാര്‍ ചെയ്സ് ചെയ്യുന്ന രംഗമുണ്ട്. അതിനിടെ ബ്രേക്ക് ചവിട്ടാന്‍ മറന്ന് എന്നെ യഥാര്‍ത്ഥത്തില്‍ ഇടിപ്പിച്ചു. ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. കാറിന്റെ ബ്രേക് പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു എന്നാണ് ഇതിന് കാരണമായി ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇതും മനഃപൂര്‍വം ചെയ്തതാണോ എന്ന് സംശയമുണ്ട്. ഇങ്ങനെയുള്ള സെറ്റില്‍ എങ്ങനെ മനസമാധനത്തോടെ പ്രവര്‍ത്തിക്കാനാകും. ഇത് അവരുെട ആദ്യ ചിത്രമാണ് അതുകൊണ്ട് നടികര്‍ സംഘത്തില്‍ പരാതി നല്‍കാതിരുന്നത്.ഇനി ഈ സിനിമയില്‍ ഞാന്‍ പ്രവര്‍ത്തിക്കില്ല. അവര്‍ എനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറയുന്നു. !ഞാനെന്തും നേരിടാന്‍ തയാറാണ്. ഇഷാര പറഞ്ഞു. എന്നാല്‍ സംവിധായകന്‍ കെവിന്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഈ സിനിമയില്‍ അശ്ലീല രംഗങ്ങളൊന്നും ഇല്ലെന്നും ഇപ്പോള്‍ ഇഷാര അഭിനയിച്ചത് സിനിമയില്‍ ഇടവേളയ്ക്ക് ശേഷമുള്ള രംഗമാണെന്നും സംവിധായകന്‍ പറഞ്ഞു. ആദ്യ ഭാഗം നടി ഇനിയും അഭിനയിക്കാനുണ്ടെന്നും അത് മനസ്സിലാക്കാതെയാണ് നടി ഈ നിലപാട് എടുത്തിരിക്കുന്നതെന്നും കെവിന്‍ പറയുന്നു.