തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലിന് സാധ്യത ഉള്ളതിനാല്‍
മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെ യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.